ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം; മോക്ഡ്രിൽ എന്നും സംശയം.

Anjana

ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം
ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം

പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് സെന്ററിൽ അജ്ഞാതനെ കണ്ട സംഭവത്തിൽ പോലീസിന് ഒന്നും കണ്ടെത്താനായില്ല. പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രി ബ്രഹ്മോസിന്റെ പരിസരത്ത് പോലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയിരുന്നു.

 ബ്രഹ്മോസ് എയ്റോസ്പേസ് സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് അജ്ഞാതനെ കണ്ടെന്ന് പരാതിപ്പെട്ടത്. തുടർന്ന് പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ബ്രഹ്മോസിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, പരിസരവാസികൾ, ഇതുവഴി പോയ വാഹനങ്ങൾ, മൊബൈൽ രേഖകൾ തുടങ്ങിയവയും പോലീസ് പരിശോധിക്കുന്നുണ്ട്.

 എന്നാൽ ഐബിയുടെ മോക്ഡ്രിലാണോ സംഭവമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് രഹസ്യ അന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം ഐബി ജോയിന്റ് ഡയറക്ടർ കഴിഞ്ഞ വ്യാഴാഴ്ച ബ്രഹ്മോസ് സന്ദർശിച്ചിരുന്നു. തുടർന്ന് സുരക്ഷാ  വീഴ്ചകളെ കുറിച്ചും ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. ശേഷമാണ് അപരിചിതനെ കണ്ടെന്ന പരാതി ഉയരുന്നത്.

Story Highlights: Police have not found anything unusual in Brahmos Aerospace Ltd.