ജയിലില്‍ കഴിയുന്ന പോക്‌സോ പ്രതിയുടെ ശരീരത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി

Anjana

POCSO convict mobile phone jail

ഗുജറാത്തിലെ ഭാവ്നഗര്‍ ജയിലില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ശരീരത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുപ്പത്തിമൂന്നുകാരനായ രവി ബരയ്യ എന്ന കുറ്റവാളിയുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ കണ്ടെത്തിയത്.

ഡിസംബര്‍ നാലിന് ജയിലില്‍ നടത്തിയ പരിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കണ്ടെത്തിയതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജയിലിനകത്ത് മൊബൈല്‍ ഉപയോഗം നടക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ അധികൃതര്‍, ഓരോ തടവുപുള്ളികളെയും ചോദ്യം ചെയ്തു. എന്നാല്‍ ഫോണ്‍ കണ്ടെത്താനായില്ല. രവി ബരയ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ ദേഹ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതല്‍ അന്വേഷണത്തില്‍ ബരയ്യ സ്വന്തം ശരീരത്തില്‍ ഫോണ്‍ സൂക്ഷിച്ചതായുള്ള സംശയം ബലപ്പെട്ടതോടെ, ഇയാളെ ആശുപത്രിയിലെത്തിച്ച് എക്സ്-റേ എടുത്തു. എക്സ്-റേയില്‍ ഇയാളുടെ മലാശയത്തില്‍ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ പെട്ടെന്ന് ഫോണ്‍ ഒളിപ്പിച്ചതാകാമെന്നാണ് നിഗമനം. പോക്സോ കേസിലെ പ്രതിയായ ഇയാള്‍ക്ക് ജയിലിനകത്ത് ഫോണും ചാര്‍ജറും ലഭ്യമായത് എങ്ങനെയെന്നതാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ സംഭവം ജയില്‍ സുരക്ഷയെക്കുറിച്ചും തടവുകാരുടെ നിരീക്ഷണത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

Story Highlights: Mobile phone discovered hidden inside POCSO case convict’s body in Gujarat jail

Leave a Comment