മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സൗദി അറേബ്യയിലെ റിയാദിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശിയായ ഷഫീഖ് എന്നയാളാണ് ഇൻ്റർപോളിൻ്റ സഹായത്തോടെ പിടിയിലായത്.
2022-ൽ വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഷഫീഖ് വിദേശത്തേക്ക് കടന്നിരുന്നു. പാലക്കാട് മണ്ണാർക്കാട് പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോക്സോ കോടതിയിൽ നിന്നും ഓപ്പൺ വാറണ്ട് വാങ്ങി ക്രൈംബ്രാഞ്ച്, സിബിഐ മുഖാന്തിരം ഇൻ്റർപോളിന് കൈമാറുകയും ചെയ്തിരുന്നു.
മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരൻ, സീനിയർ സിപിഒ നൗഷദ്, സിപിഒ മുഹമ്മദ് റംഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ റിയാദിൽ നിന്ന് കേരളത്തിലെത്തിച്ചത്. മണ്ണാർക്കാട് സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Kerala Police arrest a man in Riyadh, Saudi Arabia, for sexually assaulting a minor girl in 2022 after promising marriage.