കേന്ദ്ര സർക്കാർ പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ സഹായകമാകുന്ന ഈ പദ്ധതി വഴി, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (QHEI) പ്രവേശനം നേടുന്നവർക്ക് ജാമ്യമോ ഈടോ ഇല്ലാതെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാകും.
— /wp:paragraph –> എൻഐആർഎഫ് റാങ്കിങിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും. 101 മുതൽ 200 വരെ സ്ഥാനങ്ങളിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കുന്ന സ്ഥാപനങ്ങളിലെ പഠനത്തിനും ഈ വായ്പ ലഭിക്കും. പരമാവധി ഏഴര ലക്ഷം രൂപയാണ് വായ്പ തുക.
വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. മറ്റ് സർക്കാർ സ്കോളർഷിപ്പുകളോ പലിശയിളവുള്ള പദ്ധതികളുടെ ആനുകൂല്യങ്ങളോ ലഭിക്കുന്നവർക്ക് ഈ വായ്പയ്ക്ക് അർഹതയില്ല.
കുടിശികയുള്ള തുകയുടെ 75 ശതമാനം ക്രെഡിറ്റ് ഗ്യാരൻ്റിക്കും വിദ്യാർത്ഥിക്ക് അർഹതയുണ്ട്. മൂന്ന് ശതമാനം വരെ പലിശയിളവും 10 ലക്ഷം വരെ മൊറട്ടോറിയം കാലയളവിൽ നൽകും. പിഎം വിദ്യാലക്ഷ്മി എന്ന പേരിൽ പ്രത്യേക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
— /wp:paragraph –>
Story Highlights: PM Vidyalaxmi scheme launched for collateral-free student loans up to 7.5 lakhs for higher education