Headlines

Business News, Kerala News

തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ‘PRAISE’ പുരസ്കാരം

തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ‘PRAISE’ പുരസ്കാരം

കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ‘PRAISE’ പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് & അർബൻ അഫയേഴ്‌സ് മന്ത്രി ശ്രീ മനോഹർ ലാൽ ഘട്ടറിൽ നിന്നും അവാർഡ് അഭിമാനപൂർവം ഏറ്റ് വാങ്ങിയതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇരട്ടിമധുരമായി NULM പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് കേരളമാണെന്നും മേയർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നഗരസഭയുടെ ഈ നേട്ടം കേരളത്തിന്റെ തദ്ദേശസ്വയംഭരണ മേഖലയിലെ മികവിനെ എടുത്തുകാട്ടുന്നു. വഴിയോരക്കച്ചവടക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം പ്രചോദനമാകും. കൂടാതെ, NULM പദ്ധതിയിലെ മികച്ച പ്രകടനം സംസ്ഥാനത്തിന്റെ നഗരവികസന മേഖലയിലെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts