പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പരിപാടിയിൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ജനങ്ങൾക്ക് നന്ദി അറിയിച്ചു.
ഭരണഘടനയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവരെ ആദരിച്ച് സന്താളി ഗാനം പങ്കുവെച്ചു.
കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി വിശദമായി പരാമർശിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘മാതാവിന്റെ പേരിൽ ഒരു വൃക്ഷം’ പദ്ധതിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര യോഗാ ദിനാചരണത്തെയും ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെയും കുറിച്ച് സംസാരിച്ചു. 2014 ഒക്ടോബറിൽ ആരംഭിച്ച മൻകി ബാത്ത് പരിപാടിയുടെ 111-ാമത് എപ്പിസോഡ് ആയിരുന്നു ഇത്.