ഛത്രപതി ശിവാജി പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി മോദി

നിവ ലേഖകൻ

Chhatrapati Shivaji statue collapse

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് ചോദിച്ചു. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നുവെന്നും സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് കഴിഞ്ഞ ഇടയ്ക്ക് നിലം പൊത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എട്ട് മാസം മുൻപ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്ന് വീണത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കരാറുകാരൻ ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനും എതിരെയാണ് പൊലീസ് കേസെടുത്തത്. നാവിക സേനയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിമ നിർമിക്കാൻ ഉപയോഗിച്ച സ്റ്റീൽ തുരുമ്പെടുത്തിരുന്നുവെന്ന് മന്ത്രി രവീന്ദ്ര ചവാൻ വിശദീകരിച്ചു.

മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബർ 8നാണ് പ്രതിമയുടെ നിർമാണം ആരംഭിച്ചത്. നിർമാണ ചുമതല ഇന്ത്യൻ നേവിയ്ക്കായിരുന്നു.

  മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്

Story Highlights: PM Modi apologizes for collapse of Chhatrapati Shivaji statue in Maharashtra’s Sindhudurg Fort

Related Posts
വഖഫ് ബിൽ സാമൂഹിക നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
Waqf Bill

സാമൂഹിക സാമ്പത്തിക നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more

മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

  ആശാ വർക്കർമാരുടെ സമരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജോയ് മാത്യു
രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more

മൻ കീ ബാത്തിൽ മോദി; മലയാളികൾക്ക് വിഷു ആശംസ
Mann Ki Baat

മൻ കീ ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read more

ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
Balloon Burst Accident

മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിൽ എട്ടു വയസ്സുകാരി ബലൂൺ വീർപ്പിക്കുന്നതിനിടെ ദാരുണമായി മരിച്ചു. ഡിംപിൾ Read more

ശശി തരൂരിന്റെ മോദി പ്രശംസ വിവാദത്തിൽ; യുഡിഎഫ് പ്രതിരോധത്തിൽ
Shashi Tharoor

ശശി തരൂരിന്റെ മോദി പ്രശംസ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് ആർഎസ്പി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ നിലപാടിനെ Read more

മോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നു; വിവാദമില്ലെന്ന് ശശി തരൂർ
Shashi Tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ വിവാദമില്ലെന്ന് ശശി തരൂർ എംപി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ Read more

  ഡിഎംകെയ്ക്കും ബിജെപിയ്ക്കുമെതിരെ വിജയ്; മോദിയും സ്റ്റാലിനും ഫാസിസ്റ്റുകളെന്ന് വിമർശനം
മോദിയുടെ നയതന്ത്രത്തെ പ്രശംസിച്ച ശശി തരൂരിനെ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു
Shashi Tharoor

റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയതന്ത്ര നിലപാടിനെ ശശി തരൂർ പ്രശംസിച്ചു. ഈ Read more

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പി; ബാബ്റി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്
Aurangzeb Tomb

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിഎച്ച്പിയും ബജ്രംഗ് ദളും ആവശ്യപ്പെട്ടു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ Read more

Leave a Comment