500 വർഷത്തിനു ശേഷം അയോദ്ധ്യയിലെ ദീപാവലി: പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സന്ദേശം

Anjana

Ayodhya Diwali Celebration

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതനുസരിച്ച്, 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണ്. റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത പ്രധാനമന്ത്രി, ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണെന്ന് അഭിപ്രായപ്പെട്ടു.

“എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു. വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ഞങ്ങളും ദീപാവലി ആഘോഷിക്കും. ഈ വർഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ്. 500 വർഷങ്ങൾക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തിൽ ശ്രീരാമൻ ഇരിക്കുന്നു, അദ്ദേഹത്തിന്റെ മഹത്തായ ക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയോദ്ധ്യ പ്രൗഢ ​ഗംഭീരമായ ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. സരയൂ നദിയുടെ തീരത്ത് 25 മുതൽ 28 ലക്ഷം വരെ ചിരാതുകൾ തെളിയിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാണ് യുപി സർക്കാരിന്റെ ശ്രമം. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Story Highlights: PM Modi highlights special significance of Diwali in Ayodhya after 500 years

Leave a Comment