പാലാ: പാലാ തലപ്പുലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പ്ലാശനാൽ കയ്യൂർ റോഡിൽ അഞ്ഞൂറ്റി മംഗലത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. റോഡരികിലെ കൈതത്തോട്ടത്തിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് ചിതറി വീണു. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കുത്തായ ഇറക്കത്തിൽ നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം വൻ ദുരന്തമായി മാറാതെ ഒഴിവായി. ഏകദേശം 30 ടൺ പ്ലൈവുഡുമായാണ് ലോറി എത്തിയത്. ബ്രേക്ക് പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. വഴിയരികിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. റോഡ്സൈഡിലെ കുഴിയിലേക്കാണ് ലോറി പതിച്ചത്. പൊലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്ന് പരുക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു. Story Highlights: A lorry carrying plywood overturned near Pala, injuring the driver.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here