പാലായിൽ പ്ലൈവുഡ് ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

നിവ ലേഖകൻ

Pala accident

പാലാ: പാലാ തലപ്പുലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പ്ലാശനാൽ കയ്യൂർ റോഡിൽ അഞ്ഞൂറ്റി മംഗലത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റോഡരികിലെ കൈതത്തോട്ടത്തിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് ചിതറി വീണു. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കുത്തായ ഇറക്കത്തിൽ നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം വൻ ദുരന്തമായി മാറാതെ ഒഴിവായി.

ഏകദേശം 30 ടൺ പ്ലൈവുഡുമായാണ് ലോറി എത്തിയത്. ബ്രേക്ക് പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. വഴിയരികിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു.

റോഡ്സൈഡിലെ കുഴിയിലേക്കാണ് ലോറി പതിച്ചത്. പൊലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്ന് പരുക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.

  മെഡിക്കൽ കോളേജ് വിഷയങ്ങളിൽ കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്

Story Highlights: A lorry carrying plywood overturned near Pala, injuring the driver.

Related Posts
കരൂർ അപകടം: ടിവികെ ജില്ലാ സെക്രട്ടറി അറസ്റ്റിൽ, അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി
Karur accident

കരൂർ അപകടവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയാഴകനെ പോലീസ് Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more

ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും Read more

  കരൂരിലെ ടിവികെ റാലി അപകടം: ദുരന്തത്തിന് കാരണം പോലീസിൻ്റെ മുന്നറിയിപ്പ് അവഗണിച്ചതോ?
പലസ്തീന് കേരളത്തിന്റെ ഐക്യദാർഢ്യം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പലസ്തീൻ അംബാസിഡർ
Palestine solidarity Kerala

പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. Read more

സ്വർണവില കുതിക്കുന്നു; പവൻ 85,360 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. Read more

ടിവികെ റാലി അപകടം: തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം
TVK Rally accident

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി Read more

കരൂരിലെ ടിവികെ റാലി അപകടം: ദുരന്തത്തിന് കാരണം പോലീസിൻ്റെ മുന്നറിയിപ്പ് അവഗണിച്ചതോ?
TVK rally accident

കരൂരിലുണ്ടായ അപകടത്തിൽ ടിവികെ പ്രതിസന്ധിയിൽ. അപകടത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പോലീസ് Read more

  രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
കരൂരിൽ വിജയ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം
Vijay rally stampede

തമിഴ്നാട് കரூரில் വിജയ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. Read more

തമിഴക വെട്രി കഴകത്തിന്റെ റാലിയിലെ അപകടം: മരണസംഖ്യ 31 ആയി, 14 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടെ
TVK rally accident

തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ ഉണ്ടായ അപകടത്തിൽ മരണസംഖ്യ 31 ആയി Read more

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
MDMA arrest Kerala

കരുനാഗപ്പള്ളിയിൽ 2.47 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം Read more

Leave a Comment