മലപ്പുറം വളാഞ്ചേരിയില് പ്ലസ് വണ് വിദ്യാര്ഥിക്ക് ക്രൂരമര്ദനം; പത്തുപേര്ക്കെതിരേ കേസ്

നിവ ലേഖകൻ

student assault Valanchery Malappuram

മലപ്പുറം വളാഞ്ചേരി ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് സയന്സ് വിദ്യാര്ഥിയായ പതിനാറുകാരന് ക്രൂരമായ മര്ദനമേറ്റു. കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്ഥി ഇപ്പോള് ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്ഥികളായ പത്തുപേര്ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുതിര്ന്ന വിദ്യാര്ഥികള് നേരത്തേ ഈ വിദ്യാര്ഥിയെ റാഗിങ്ങിനിരയാക്കിയിരുന്നു. ഷര്ട്ടിന്റെ ബട്ടന് അഴിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ അധ്യാപകരോട് വിദ്യാര്ഥി പരാതിപ്പെട്ടിരുന്നു.

ഈ വിരോധമാണ് ഇപ്പോഴത്തെ മര്ദ്ദനത്തിന് കാരണമായത്. സ്കൂളിലേക്ക് പോകും വഴി വളാഞ്ചേരി മീമ്പാറയില് വിദ്യാര്ഥിയെ തടഞ്ഞു നിര്ത്തി കൂടുതല് കൂട്ടുകാരുമായി സംഘടിച്ചെത്തിയ പ്രതികള് പട്ടികകൊണ്ടും ചങ്ങല കൊണ്ടും തല്ലുകയും റോഡ് സൈഡിലെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാര് ഇടപെട്ടാണ് വിദ്യാര്ഥിയെ രക്ഷിച്ചത്.

അവര് തന്നെയാണ് വിദ്യാര്ഥിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് വിദ്യാര്ഥിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

  തിരുവനന്തപുരം ഇക്ബാൽ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

Story Highlights: Plus One student brutally assaulted by senior students at Valanchery Higher Secondary School in Malappuram, Kerala

Related Posts
കാലിക്കറ്റ് സർവകലാശാല: ക്ലാസുകൾ 21-ന് പുനരാരംഭിക്കും; യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കി
Calicut University classes

കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21-ന് പുനരാരംഭിക്കും. അക്രമ സംഭവങ്ങളെ Read more

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
Student Suicide Palakkad

പാലക്കാട് എച്ച്.എസ്.എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് Read more

ഹിജാബ് വിവാദം: രാഷ്ട്രീയ ലക്ഷ്യത്തോടെ മാനേജ്മെൻ്റും പിടിഎയും; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
Hijab Row Kerala

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം അവസാനിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി. Read more

  കാലിക്കറ്റ് സർവകലാശാല: ക്ലാസുകൾ 21-ന് പുനരാരംഭിക്കും; യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കി
ഹിജാബ് വിവാദം: സ്കൂൾ തലത്തിൽ സമവായമുണ്ടാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി
hijab row school

പള്ളുരുത്തിയിലെ സ്കൂളിൽ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. സ്കൂൾ Read more

സെന്റ് റീത്താസ് സ്കൂൾ ഹിജാബ് വിവാദം: മന്ത്രി കാര്യങ്ങൾ പഠിക്കാതെയാണ് പറയുന്നതെന്ന് പ്രിൻസിപ്പൽ
Hijab Row Kerala

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ അധികൃതരും പിടിഎയും പ്രതികരണവുമായി Read more

ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ പി.ടി.എ പ്രസിഡന്റ്
Hijab controversy

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സ്കൂൾ Read more

ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ മന്ത്രി വി. ശിവൻകുട്ടി
Hijab School Issue

ഹിജാബ് ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി Read more

  ഭിന്നശേഷി നിയമനത്തിൽ ക്രൈസ്തവ മാനേജ്മെൻ്റുകളുടെ ആശങ്ക പരിഹരിക്കും: മന്ത്രി വി. ശിവൻകുട്ടി
ഭിന്നശേഷി അധ്യാപക നിയമനത്തിൽ അയഞ്ഞ് സർക്കാർ; ഹിജാബ് വിലക്കിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി
aided school teachers

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സംസ്ഥാന സർക്കാർ നിലപാട് മയപ്പെടുത്തുന്നു. എല്ലാ Read more

പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങളുമായി ‘വിഷൻ 2031’ സെമിനാർ: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Kerala education sector

'വിഷൻ 2031' സെമിനാറിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു എന്ന് Read more

ഒരു ലക്ഷം കാമ്പസ് പ്ലേസ്മെൻ്റുകൾ: മന്ത്രി ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു
campus placement project

2025-26 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കുന്ന ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ലേസ്മെൻ്റ് Read more

Leave a Comment