കോഴിക്കോട് : ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയെ തുടർന്ന് . എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനായ പി.കെ. നവാസിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നവാസ് എത്തിയത്. ചോദ്യംചെയ്യലിന് കയറും മുൻപ് മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമാണ് തന്നെ വിളിപ്പിച്ചതെന്നാണ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ മൊഴി രേഖപ്പെടുത്തിയതിന് ശേഷം നവാസിന്റെ അറസ്റ്റും രേഖപ്പെടുത്തി. സ്റ്റേഷനിൽനിന്ന് ജാമ്യം ലഭ്യമാകുന്ന തരത്തിലുള്ള കുറ്റമാണ് നവാസിനുമേൽ ചുമത്തിയിട്ടുള്ളത്. ജാമ്യ നടപടികൾ തുടങ്ങിയതായാണ് വിവരം. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറർ, മറ്റു ഭാരവാഹികൾ എന്നിവർ ജാമ്യത്തിനായുള്ള നടപടികളെടുക്കാനൊരുങ്ങുകയാണ്.
മുൻപ്,ഹരിതയിലെ 10 അംഗങ്ങൾ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടി വനിതാ കമ്മിഷന് പരാതി സമർപ്പിച്ചിരുന്നു. പിന്നീട് ഈ പരാതി പോലീസിന് കൈമാറുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരായ പെൺകുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനിൽ വിളിപ്പിച്ചു മൊഴിയെടുത്തിരുന്നു. നിയമനടപടികളുമായി പെൺകുട്ടികൾ മുന്നോട്ടുപോകാനുള്ള നിലപാടുറപ്പിച്ചതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്കുള്ള നീക്കം.
നവാസിനു മേൽ ചുമത്തിയിരിക്കുന്നത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ്. ഈ കേസിന്റെ ഭാഗമായി പോലീസിന് നിരവധി പേരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കേണ്ടതുമുണ്ട്. ജൂൺ പരാതിയിൽ 22-ന് ചേർന്ന യോഗത്തിലാണ് അധിക്ഷേപ പരാമർശമുണ്ടായിരിക്കുന്നത്. ഈ യോഗത്തിന്റെ മിനുട്ട്സ് ഉൾപ്പെടെ മറ്റു വിശദാംശങ്ങളും പോലീസ് ശേഖരിക്കും.
Story highlight : PK Navas arrested on Haritha’s complaint.