ഇന്ന് ചേലക്കരയിൽ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് മേപ്പാടം മൈതാനത്താണ് കൺവെൻഷൻ നടക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനമാണിത്. 2000ൽ അധികം ആൾക്കാർക്കിരിക്കാൻ കഴിയുന്ന വലിയ സജ്ജീകരണങ്ങളോട് കൂടിയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് കടക്കുന്നത്.
കഴിഞ്ഞയാഴ്ച യുഡിഎഫ് നടത്തിയ കൺവെൻഷന്റെ രണ്ടിരട്ടിയോളം വലുപ്പമുള്ള വേദിയാണ് ചേലക്കരയിൽ എൽഡിഎഫ് ഒരുക്കിയിരിക്കുന്നത്. യുഡിഎഫ് ഉയർത്തിയ രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടി കൂടി കൺവെൻഷനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചേലക്കര പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ മറുപടിയും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പിവി അൻവർ ഉൾപ്പടെയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി ഇന്നലെ തന്നെ ചേലക്കരയിൽ എത്തിയിട്ടുണ്ട്. പിവി അൻവറും ചേലക്കരയിൽ ഉണ്ട്. ഡിഎംകെയുടെ സ്ഥാനാർത്ഥി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
Story Highlights: CM Pinarayi Vijayan to inaugurate LDF election convention in Chelakkara, addressing political controversies