Headlines

Politics

മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖത്തിൽ മുൻ സിപിഐഎം എംഎൽഎയുടെ മകനും പിആർ ഏജൻസി സിഇഒയും ഉണ്ടായിരുന്നു

മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖത്തിൽ മുൻ സിപിഐഎം എംഎൽഎയുടെ മകനും പിആർ ഏജൻസി സിഇഒയും ഉണ്ടായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദുവിന് അഭിമുഖം നൽകിയപ്പോൾ രണ്ട് പേർ കൂടി ഒപ്പമുണ്ടായിരുന്നു. ഒരാൾ മുൻ സിപിഐഎം എംഎൽഎ ടികെ ദേവകുമാറിന്റെ മകൻ ടിഡി സുബ്രഹ്‌മണ്യമാണ്. മറ്റൊരാൾ പിആർ ഏജൻസി സിഇഒ വിനീത് ഹാൻഡെയാണ്. കെയ്സൻ പി.ആർ ഏജൻസിയാണ് അഭിമുഖം ഒരുക്കിയതെന്നും ഏജൻസിയുമായി ബന്ധപ്പെട്ട രണ്ടു പേർ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി ട്വന്റിഫോറിനോട് പ്രതികരിച്ചു. എന്നാൽ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്. കെയ്സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖിൽ പവിത്രനാണ് കെയ്‌സന്റെ പ്രസിഡൻറ്.

അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജൻസി മൂന്നാഴ്ച മുൻപും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നൽകിയിരുന്നു. ഈ വിവാദത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്നും ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്മെൻ്റ് ഉണ്ടെന്നും പിവി അൻ‌വർ ആരോപിച്ചു.

Story Highlights: CM Pinarayi Vijayan’s interview with The Hindu was accompanied by son of former CPIM MLA and PR agency CEO

More Headlines

മുഖ്യമന്ത്രിക്ക് പി ആർ ഏജൻസി വേണ്ട; കെടി ജലീലിന്റെ പുസ്തക പ്രകാശനം വിവാദമാക്കിയത് മാധ്യമങ്ങൾ: ജോൺ ബ്...
എക്സിൽ ബോൾഡ് ഫോണ്ട് പോസ്റ്റുകളുടെ പ്രാധാന്യം കുറയ്ക്കുന്നു; ഇലോൺ മസ്കിന്റെ പുതിയ തീരുമാനം
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ ഏജൻസി വിവാദം: പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്ത്
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ; ആർഎസ്എസ് ശൈലിയിലുള്ള പ്രസ്ഥാനമെന്ന് ആരോപണം
ഇറാന്‍ രഹസ്യ സേവന മേധാവി ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഹമദി നെജാദ്
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ; കേരളത്തിൽ എല്ലായിടത്തും മത്സരിക്കും
സിദ്ദിഖിന്റെ കേസിൽ സർക്കാരിന് പ്രത്യേക താൽപര്യമില്ല: മന്ത്രി പി. രാജീവ്
മുഖ്യമന്ത്രി രാജിവയ്ക്കണം; ദ ഹിന്ദു അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പിവി അൻവർ
തൃശ്ശൂർ പൂരം അന്വേഷണ റിപ്പോർട്ട്: ഹൈക്കോടതിയിൽ സമർപ്പിക്കുന്നത് വൈകും

Related posts

Leave a Reply

Required fields are marked *