വന്യമൃഗശല്യം തടയാൻ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾക്ക് രൂപം നൽകി.
വനം വന്യജീവി വാരഘോഷത്തിന്റെ ഭാഗമായി സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 228 ജീവികൾ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്ത്വം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് നടപ്പിലാക്കുന്നതിനായി പ്രത്യേക പദ്ധതിക്ക് തുടക്കമിടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ സർക്കാരിന് ഫണ്ടില്ലാത്തത് മൂലമാണ് ഇതിനായുള്ള തുക അനുവദിക്കാൻ കഴിയാത്തതെന്ന് മന്ത്രി വിശദീകരിച്ചു.
Story highlight : pinarayi vijayan says will take action to control wild animals attack.