പാർട്ടി കോൺഗ്രസിന്റെ അവസാന ദിവസമായ ഇന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെടുക്കുമെന്ന് പിബി അംഗം എം എ ബേബി അറിയിച്ചു. പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നാളെ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയെ പിന്തുണയ്ക്കാൻ ബംഗാൾ ഘടകത്തിൽ ധാരണയായിട്ടുണ്ട്.
\n
പിബി നാളെ കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വിഷയം അവതരിപ്പിക്കും. പ്രായപരിധിയിൽ ആർക്കും ഇളവ് ഉണ്ടാകില്ലെന്നും എം എ ബേബി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെയുടെ പേരും അവസാന ഘട്ടത്തിൽ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
\n
സ്ഥാനം ഒഴിയുന്ന നേതാക്കളുടെ പുതിയ ചുമതലകളിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ടി.പി. രാമകൃഷ്ണൻ, പികെ ബിജു, ഡോ.ടി.എൻ.സീമ എന്നിവർ കേരളത്തിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ എത്തിച്ചേരുമെന്നും സൂചനകളുണ്ട്. പിബിയും സിസിയും ചേർന്നാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കുക.
\n
ചർച്ചകൾക്ക് മറുപടി നൽകുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് പി ബി യോഗം ചേർന്നതെന്ന് എം എ ബേബി പറഞ്ഞു. മുഹമ്മദ് സലീമിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ കഴിയില്ലെന്നും ദേശീയ പ്രതിഛായയുള്ള ഒരാളാകണം ജനറൽ സെക്രട്ടറി എന്നുമാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്.
\n
പൊളിറ്റ് ബ്യൂറോയിലേക്ക് അരുൺ കുമാർ, വിജു കൃഷ്ണൻ, യു.വസുകി, ഹേമലത, ശ്രീദിപ് ഭട്ടാചര്യ, ജിതേന്ദ്ര ചൗധരി എന്നിവർക്ക് സാധ്യതയുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ജനറൽ സെക്രട്ടറി ഇല്ലാതെ പാർട്ടി കോൺഗ്രസ് ചേരുന്നത്.
Story Highlights: The decision on age relaxation for Chief Minister Pinarayi Vijayan will be made tomorrow, according to PB member M A Baby.