പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല: അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി.

Anjana

പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല
പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ല

ഇക്കാലത്ത് പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ വിലയില്ലെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള. ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത് ഹൈ സ്കൂൾ ബിരുദം പോലും ഇല്ലാത്ത മൗലവിമാരാണ്. അതിനാൽ വിദ്യാഭ്യാസ യോഗ്യതകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് യാതൊരു വിലയുമില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് ഭരിക്കുന്നത്. എന്നാൽ അവർക്ക് പിഎച്ച്ഡിയോ എംഎയോ ഹൈസ്കൂൾ ബിരുദമോ ഒന്നുംതന്നെ ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്” എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഷെയ്ഖ് നൂറുള്ളയുടെ വിശദീകരണം. ഇതിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story highlight: PHD or postgraduate degree has no value today says Afghan Education Minister.