പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ധനേഷ് കുമാറിനെയും കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകി, പീഡനത്തിന് കൂട്ടുനിന്നു, പീഡന വിവരം മറച്ചുവെച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കസ്റ്റഡി അപേക്ഷ നാളെ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടികളുടെ അമ്മയെ കുറുപ്പംപടി പോലീസ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തു. കുട്ടികളെ മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതിനും പീഡന വിവരം പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് കുട്ടികൾ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി.
കുറുപ്പംപടിയിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ രാത്രി തന്നെ റിമാൻഡ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത പുതിയ കേസിൽ മജിസ്ട്രേറ്റിന്റെ അനുമതി കൂടി വാങ്ങിയാണ് അറസ്റ്റ് ചെയ്തത്.
Story Highlights: Two arrested in Perumbavoor child abuse case, police to seek custody for questioning.