
സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും കൊവിഡ് ചികിത്സ നടത്താൻ സര്ക്കാര് അനുമതി.ഹോമിയോ ആശുപത്രികളില് നിന്നും കൊവിഡ് പ്രതിരോധ മരുന്നുകള് മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്ക്കാര്-സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് സര്ക്കാര് അനുമതി നൽകി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കൊവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് സുപ്രീംകോടതിയും കേന്ദ്ര ആയുഷ് വകുപ്പും ഉത്തരവിറക്കിയെങ്കിലും സംസ്ഥാന സര്ക്കാര് ഇതുസംബന്ധിച്ച് യാതൊരു ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. തുടർന്ന് ഹോമിയോ ഡോക്ടര്മാര് ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്ക്കാര് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Story highlight : Permission for Covid treatment in homeopathic hospitals and dispensaries.