റിലയൻസിന്റെ വെല്ലുവിളി നേരിടാൻ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങളുമായി പെപ്സിയും കൊക്ക കോളയും

നിവ ലേഖകൻ

Pepsi Coca-Cola low-cost products

റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങൾ കുറഞ്ഞ നിരക്കിൽ വിറ്റഴിച്ച് രാജ്യത്തെ പ്രാദേശിക വിപണിയിൽ ആധിപത്യം സ്ഥാപിച്ചതിനെ തുടർന്ന്, കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പെപ്സിയും കൊക്ക കോളയും തീരുമാനിച്ചു. ഈ കനത്ത വെല്ലുവിളി മറികടക്കാനുള്ള നീക്കമാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്തു രൂപയുടെ ഗ്ലാസ് ബോട്ടിൽ പാനീയങ്ങൾ പുറത്തിറക്കാനാണ് കൊക്കക്കോള ആലോചിക്കുന്നതെന്നാണ് വിവരം. പ്രധാനമായും ടയർ ടൂർ നഗരങ്ങളിലാവും ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക.

ഇതിനുപുറമെ പ്രാദേശിക ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാനും ആലോചിക്കുന്നുണ്ട്. എക്കണോമിക് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എന്നാൽ കൊക്ക കോളയോ പെപ്സിയോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

  സാംസങ്ങ് ഗ്യാലക്സി എസ് 25 അൾട്രായ്ക്ക് ആമസോണിൽ ആകർഷക ഓഫറുകൾ

200 മില്ലി ലിറ്ററിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 10 രൂപയ്ക്കാണ് റിലയൻസ് വിൽക്കുന്നത്. അതേസമയം കൊക്ക കോള, പെപ്സികോ ഉൽപ്പന്നങ്ങൾക്ക് 250 മില്ലി ലിറ്ററിന് ₹20 രൂപയാണ് വില.

500 മില്ലി ലിറ്ററിന്റെ ക്യാമ്പ ഉൽപ്പന്നം 20 രൂപയ്ക്ക് ലഭിക്കുമ്പോൾ ഇത്രതന്നെ അളവിലുള്ള കൊക്ക കോളയ്ക്ക് 30 രൂപയും പെപ്സിക്ക് 40 രൂപയും നൽകണം. ഈ വില വ്യത്യാസമാണ് പ്രമുഖ കമ്പനികളെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രേരിപ്പിക്കുന്നത്.

  ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത

Story Highlights: Pepsi and Coca-Cola plan to launch low-priced products to counter Reliance’s Campa brand dominance in regional markets

Related Posts
റിലയൻസും ഡിസ്നിയും കൈകോർത്തു; വിനോദ വ്യവസായ രംഗത്തെ വമ്പൻ ലയനം പൂർത്തിയായി
Reliance Disney merger

റിലയൻസ് ഇൻഡസ്ട്രീസിന്റെ വയാകോം18 ഉം വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ മീഡിയ വിഭാഗവും ലയിച്ചു. Read more

  ചൈനയ്ക്ക് മേൽ 104% അധിക തീരുവ ഏർപ്പെടുത്തി യുഎസ്
റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ വൻ വർധന; ലാഭത്തിൽ നേരിയ കുറവ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ Read more

Leave a Comment