ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ ബിജെപി നേതാവ് പി.സി. ജോർജ് കീഴടങ്ങി. വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന അദ്ദേഹം അഭിഭാഷകനൊപ്പമാണ് കോടതിയിലെത്തിയത്. ജനുവരി 5-ന് നടന്ന ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്ലിംകൾക്കെതിരെയായിരുന്നു വിദ്വേഷ പ്രസംഗം.
പി.സി. ജോർജിനെ വീട്ടിലെത്തിച്ച ശേഷം പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ, സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് പ്രകടനത്തിന് അനുമതി നിഷേധിച്ചു. കൂടുതൽ പോലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ജോർജ് ഈരാറ്റുപേട്ട പോലീസിന് കത്ത് നൽകിയിരുന്നു.
വിദ്വേഷ പ്രസംഗക്കേസിൽ ഹൈക്കോടതി പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ഒളിവിൽ പോയത്. കീഴടങ്ങാമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ജോർജ് പോലീസിന് കത്ത് നൽകിയിരുന്നു.
Story Highlights: BJP leader PC George surrendered before the Erattupetta Magistrate Court in a hate speech case.