പി.സി. ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ മെഡിക്കൽ കോളജിലെ സെല്ലിലേക്ക് മാറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നു. വിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായ പി.സി. ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മേൽക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കഴിഞ്ഞ ജനുവരി 25ന് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത പി.സി. ജോർജ് വിദ്വേഷ പരാമർശം നടത്തിയെന്നാണ് കേസ്. ഇന്നലെ കീഴടങ്ങിയ പി.സി. ജോർജിനെ ആറ് മണി വരെ കസ്റ്റഡിയിൽ വിട്ടതിനു ശേഷമാണ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
മുൻകൂർ ജാമ്യത്തിനായി കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും അപേക്ഷ നൽകിയിരുന്നെങ്കിലും കുറ്റം ആവർത്തിക്കുന്നത് കണക്കിലെടുത്ത് കോടതികൾ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിനെത്തുടർന്നാണ് പി.സി. ജോർജ് നാടകീയമായി കീഴടങ്ങിയത്. പി.സി. ജോർജിന്റെ വിദ്വേഷ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
Story Highlights: PC George, remanded for hate speech, will apply for bail again after his initial application was rejected.