പത്തനംതിട്ടയിൽ നടന്ന വ്യാപക പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. ആറന്മുള നെല്ലിക്കാല ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മുർശിദാബാദ് ,ദുങ്കൽ , മണിക്ക് നഗർ ഡോങ്കൾ ,ബദൽ മൊല്ല മകൻ സോമിറുൽ മൊല്ല (23) എന്നയാളാണ് അറസ്റ്റിലായത്. ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപക റെയ്ഡുകൾ നടന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പിടിയിലായ സോമിറുൽ മൊല്ലയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. 1.100 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമും ആറന്മുള പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ജില്ലയിൽ വൈകുന്നേരം വരെ 160 ലധികം ക്യാമ്പുകളിൽ പോലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തി. ഈ പരിശോധനയിൽ 1030 പേരെ ചെക്ക് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനുമായി 35 പേരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചു.
Story Highlights: A Bengal native was arrested in Pathanamthitta with over one kilogram of cannabis during raids on interstate worker camps.