തൃക്കാക്കര ഓണസമ്മാന വിവാദം: ചെയർപേഴ്സനെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ.

Anjana

തൃക്കാക്കര ഓണസമ്മാന വിവാദം
തൃക്കാക്കര ഓണസമ്മാന വിവാദം

തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നഗരസഭ ചെയർപേഴ്സണെ അനുകൂലിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ ചെയർപേഴ്സനെ കുടുക്കാൻ മനപ്പൂർവ്വം നടന്ന നീക്കമാണെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

തൃക്കാക്കരയിലേത് ഗ്രൂപ്പ് കളി എന്നാണ് റിപ്പോർട്ട്‌. ഭരണം അട്ടിമറിക്കാൻ സിപിഐഎമ്മുമായി ചേർന്ന് പാർട്ടിയിലെ ചിലർ നടത്തിയ ഒത്തുകളിയാണ് വിവാദത്തിന് പിന്നിലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അവസാനഘട്ട തെളിവെടുപ്പ് നടക്കുകയാണ്. ശേഷം അന്വേഷണറിപ്പോർട്ട് ഡിസിസി പ്രസിഡന്റിന് കൈമാറുമെന്നാണ് സൂചന.

പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ ഇന്നലെ ചെയർപേഴ്സൺ അജിത തങ്കപ്പനും പരാതിക്കാരും ഡിസിസി ഓഫീസിൽ നേരിട്ട് എത്തി മൊഴിനൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെയർപേഴ്സൺ നിരപരാധിയാണെന്ന് തെളിഞ്ഞതും ഇവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതും.  അതേസമയം വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: Party commision enquiry report on Thrikkakkara controversy.