ചിറ്റൂരിലെ രണ്ട് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. കള്ളിൽ ചുമമരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ഉടമസ്ഥതയിലുള്ള കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെയും ലൈസൻസാണ് റദ്ദാക്കിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് കള്ളിൽ ചുമമരുന്നിലെ ബനാ ഡ്രില്ലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റേഞ്ചിലെ 9-ാം ഗ്രൂപ്പിൽ ശിവരാജൻ ലൈസൻസിയായ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.
കള്ളിൽ ചുമമരുന്ന് ചേർത്തതിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്തിനാണ് ചുമമരുന്ന് ചേർത്തതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Story Highlights: Toddy shops’ licenses revoked in Palakkad after cough syrup detected in toddy.