പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവം

Anjana

Palakkad Chelakkara by-elections

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ രാഷ്ട്രീയ പാർട്ടികൾ സജീവമാക്കിയിരിക്കുകയാണ്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലെ പരിഗണിക്കുന്നുണ്ട്. കെ മുരളീധരനെ സർപ്രൈസ് സ്ഥാനാർത്ഥിയായി പരിഗണിക്കാനും സാധ്യതയുണ്ട്. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ഡോ പി സരിനെയും പരിഗണിക്കുന്നുണ്ട്.

ബിജെപി പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണകുമാറിനെയാണ് പരിഗണിക്കുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ജില്ലയ്ക്ക് പുറത്ത് നിന്ന് വമ്പൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ ബിജെപി സംസ്ഥാന നേതാക്കളെ കളത്തിൽ ഇറക്കും. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ചേലക്കരയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി ഐ എം വിജയനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎമ്മിൽ ചേലക്കരയിൽ വി വസീഫിനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പുകളെ ഇടത് മുന്നണി നല്ല നിലയിൽ നേരിടുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി എം അനീഷ് പറഞ്ഞത്, ഉപതെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് ഉൾപ്പെടെ ആര് മത്സരിച്ചാലും യുഡിഎഫിന് വിജയം ഉറപ്പാണെന്നാണ്. ചേലക്കരയിൽ സിപിഐഎമ്മിൽ നിന്ന് യുആർ പ്രദീപിനാണ് സാധ്യത. ബിജെപിയിൽ ഡോ ടി എൻ സരസു, രേണു സുരേഷ്, ഷാജിമോൻ വട്ടേക്കാട് എന്നിവരാണ് പരിഗണനയിലുള്ളത്.

Story Highlights: Political parties intensify discussions for by-elections in Palakkad and Chelakkara assembly constituencies

Leave a Comment