പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മൂന്ന് മുന്നണികളും അഭിമാന പോരാട്ടത്തിന് ഒരുങ്ങുന്നു

Anjana

Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ ഇടതുമുന്നണിക്ക് വിജയം അത്യാവശ്യമാണ്. അതേസമയം, തൃശൂരിലെ ജയത്തിന് ശേഷം കരുത്ത് തെളിയിക്കാനുള്ള അവസരമായി ബിജെപി ഈ തെരഞ്ഞെടുപ്പിനെ കാണുന്നു. യുഡിഎഫ് സീറ്റ് നിലനിർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇനി അവശേഷിക്കുന്നത്. യുഡിഎഫ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി സി കൃഷ്ണകുമാറിനെ വീണ്ടും മത്സരിപ്പിക്കും. സിപിഐഎം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ പരിഗണിക്കുന്നു. ഇത്തവണ ബിജെപിയെ പിന്തള്ളി നേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കല്പാത്തി രാഥോത്സവത്തിന്റെ ഒന്നാം തേര് നാൾ വോട്ടെടുപ്പ് വരുന്നതിനെക്കുറിച്ച് മൂന്ന് മുന്നണികളും ആശങ്കയിലാണ്. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ മുന്നണികൾ ഒരുങ്ങുന്നു. ബിജെപിയും യുഡിഎഫും ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കമ്മീഷന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വളരെ കുറഞ്ഞ വ്യത്യാസത്തിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Story Highlights: Palakkad by-election becomes a battle of pride for UDF, BJP and LDF, with each party aiming to prove their strength

Leave a Comment