പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ; ഫലം അനിശ്ചിതം

Anjana

Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ വിജയിച്ച് കഴിഞ്ഞെന്ന് പറയുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഭൂരിപക്ഷം പറയാനില്ലെങ്കിലും നാളെ പകൽ പാലക്കാട് യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് പ്രതികരിച്ചു. കുറഞ്ഞത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ വോട്ടുകൾക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകൾ കൂടി ലഭിക്കുമെന്നാണ് എൻഡിഎ പ്രതീക്ഷ. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ബിജെപിയുടെ സംഘടന കെട്ടുറപ്പിനെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്നും സി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബൂത്ത് കണക്കുകൾക്കപ്പുറം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന് നേതൃത്വങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. മൂന്ന് മുന്നണികളും തങ്ങളുടെ വിജയം ഉറപ്പിച്ച് പറയുമ്പോഴും, യഥാർത്ഥ ഫലം വരുന്നതുവരെ ആരും ഉറപ്പിച്ച് പറയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

Story Highlights: Palakkad by-election: Candidates express confidence while uncertainty looms

Leave a Comment