പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ പോളിങ് ബൂത്തിലേക്ക്

നിവ ലേഖകൻ

Palakkad by-election

പാലക്കാട് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത് വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞുനിന്ന സംഭവബഹുലമായ പ്രചാരണത്തിനൊടുവിലാണ്. 27 ദിവസം നീണ്ട പ്രചാരണം അത്ര സംഭവബഹുലവും നാടകീയതയും നിറഞ്ഞതായിരുന്നു. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ കെപിസിസി ഡിജിറ്റൽ വിഭാഗം തലവൻ ഡോ. പി. സരിൻ പരസ്യമായി രംഗത്ത് വന്നതോടെ പാലക്കാട് ശ്രദ്ധാകേന്ദ്രമായി. പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഡോക്ടർ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി. പി. സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് പി കെ ഷാനിബും കോൺഗ്രസ് പാളയം വിട്ട് പുറത്തുവന്നു. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായത് വൻ വിവാദമായി. പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പിടിവലി നടത്തിയത് ബിജെപിയിലും വിവാദമായി.

സിപിഐഎമ്മിനെ വിവാദത്തിലാക്കിയ സംഭവങ്ങളും ഉണ്ടായി. ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനം ഉന്നയിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് സിപിഐഎമ്മിനെ വിവാദത്തിലാക്കി. എന്നാൽ തൊട്ടുപിന്നാലെ എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം സിപിഐഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ അപമാനിക്കപ്പെട്ടു എന്ന് ആരോപിച്ച് സന്ദീപ് വാര്യർ ബിജെപിയിൽ കലാപക്കൊടി ഉയർത്തി. പാർട്ടിയോട് കലഹിച്ച സന്ദീപ് വാര്യർ പല സാധ്യതകൾ ആരാഞ്ഞ ശേഷം ഒടുവിൽ കോൺഗ്രസിൽ എത്തിയതും വലിയ ട്വിസ്റ്റ് ആയി.

  കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു

പാതിരാത്രിയിലെ കള്ളപ്പണ പരിശോധന ഇതിനെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു. പട്ടണത്തിലെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണ ഇടപാട് നടത്തുന്നുവെന്ന സിപിഐഎം പരാതിയെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ചതും അതിനെ തടയാൻ ശ്രമിച്ചതും സംഘർഷത്തിന് കാരണമായി. നീലപ്പെട്ടി വിവാദം ചർച്ചയാക്കുന്നതിനെതിരെ എൻ എൻ കൃഷ്ണദാസ് രംഗത്ത് വന്നത് സിപിഐഎമ്മിനെ ഉലച്ചു. നീലപ്പെട്ടി വിവാദത്തിന് പിന്നാലെയാണ് ഇരട്ട വോട്ട് വിവാദം പ്രചാരണ രംഗം കയ്യടക്കിയത്. വോട്ടെടുപ്പ് ദിനത്തിന്റെ തലേദിവസം സന്ദീപ് വാര്യർക്ക് എതിരെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട എൽഡിഎഫ് പരസ്യമാണ് നാടകീയമായ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം പാലക്കാട് കത്തിപ്പടർന്നത്.

Story Highlights: Palakkad by-election polling today after controversial and dramatic campaign

Related Posts
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

  മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

പന്നിയങ്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു
Panniyankara Toll Dispute

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. എംഎൽഎയും ഉദ്യോഗസ്ഥരും കരാർ Read more

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു
Palakkad stabbing incident

ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ്.ഐ.ക്കും യുവാവിനും വെട്ടേറ്റു. രാജ് നാരായണൻ എന്ന എസ്.ഐ.ക്കും Read more

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്: അപേക്ഷാ തീയതി നീട്ടി
Domiciliary Nursing Care Course

പാലക്കാട് സ്കൂൾ-കേരള വഴി നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ Read more

പാലക്കാട് കാട്ടാനാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
wild elephant attack

പാലക്കാട് മംഗലം ഡാമിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
പാലക്കാട് ദന്തൽ ക്ലിനിക്കിൽ ചികിത്സാ പിഴവ്: യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു
dental negligence

പാലക്കാട് ജില്ലയിലെ ഒരു ദന്തൽ ക്ലിനിക്കിൽ ചികിത്സാ പിഴവ് മൂലം യുവതിയുടെ നാക്കിൽ Read more

11കാരനെ പീഡിപ്പിച്ചു; ബാർബർ അറസ്റ്റിൽ
Palakkad Child Assault

പാലക്കാട് 11 വയസ്സുകാരനെ ബാർബർ ഷോപ്പിൽ വെച്ച് പീഡിപ്പിച്ച കേസിൽ ബാർബർ അറസ്റ്റിൽ. Read more

പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിന് മുന്നിൽ സിഐടിയു സംഘർഷം
CITU clash Palakkad

പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിന് മുന്നിൽ സിഐടിയു പ്രവർത്തകരും സ്ഥാപന ഉടമയും തമ്മിൽ Read more

Leave a Comment