പാലക്കാട് ഉപതിരഞ്ഞെടുപ്പ്: നാളെ കൊട്ടിക്കലാശം; സന്ദീപ് വാര്യരുടെ നീക്കം ചർച്ചയാകുന്നു

Anjana

Palakkad by-election

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ രംഗം സജീവമാണ്. നാളെയാണ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ക്യാമ്പ് ചെയ്താണ് എൽ.ഡി.എഫ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. സ്ഥാനാർത്ഥികൾ അവസാന വട്ട വോട്ട് അഭ്യർത്ഥനയിലാണ്.

ബിജെപി പാളയം വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന സന്ദീപ് വാര്യരെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇതൊന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിന്റെ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതു വരെയുള്ള വിവാദങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും പാലക്കാട് കണ്ടു. ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതിൽ സരിനും സന്ദീപും ഒരുപോലെയെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ വിമർശിക്കുന്നു. നാളത്തെ തിരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസ് സുരക്ഷയുണ്ടാകും. ഇനി പന്ത് വോട്ടർമാരുടെ കോർട്ടിലാണ്. ആരായിരിക്കും എംഎൽഎ കസേരയിൽ എത്തുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story Highlights: Palakkad by-election concludes tomorrow with intense campaigning and unexpected twists

Leave a Comment