പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു

നിവ ലേഖകൻ

Pakistan blasphemy killing

തെക്കൻ പാകിസ്ഥാനിലെ മിർപുർഖാസിന് സമീപം മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. ഡോ. ഷാനവാസ് കൻഭർ എന്ന ഡോക്ടറെയാണ് പോലീസ് വധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏറ്റുമുട്ടലിനിടെ ഡോക്ടർ കൊല്ലപ്പെട്ടുവെന്നതാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ വ്യാജ ഏറ്റുമുട്ടലിൽ ഡോക്ടർ കൻഭറിനെ വധിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ മതനിന്ദാപരമായ ഉള്ളടക്കം പങ്കുവെച്ചതിനും കുറ്റാരോപിതനായ ഷാനവാസ് കൻഭർ ഒളിവിൽ പോയിരുന്നു.

ബുധനാഴ്ച രാത്രിയോടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ പരിശോധിക്കുന്നതിനായി പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം നിർത്താതെ ഇവരിൽ ഒരാൾ പോലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ചും വെടിവെച്ചതോടെ ഇവരിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു.

മതനിന്ദ ആരോപിക്കപ്പെട്ട കൻഭറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമർകോട്ടിലെ ഇസ്ലാമിസ്റ്റുകൾ പ്രതിഷേധം സംഘടിപ്പിക്കുകയും ഇദ്ദേഹത്തിന്റെ ക്ലിനിക്ക് കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡോക്ടർ കൻഭർ വെടിയേറ്റ് മരിച്ചത്. നാട്ടുകാരും ഉദ്യോഗസ്ഥരും തടഞ്ഞതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്നതായി ബന്ധുക്കൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. കൻഭറിന്റെ മൃതദേഹം രോഷാകുലരായ ജനക്കൂട്ടം കത്തിച്ചതായും റിപ്പോർട്ട് ഉണ്ട്.

  പാകിസ്താന് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ

Story Highlights: Doctor accused of blasphemy shot dead by police in southern Pakistan

Related Posts
പാകിസ്താനിൽ 11 ദശലക്ഷം പേർ പട്ടിണിയിലേക്ക്: യുഎൻ റിപ്പോർട്ട്
Pakistan food crisis

പാകിസ്താനിൽ 11 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ബലൂചിസ്ഥാനിലെയും സിന്ധിലെയും Read more

India-Pakistan ceasefire

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇരു Read more

യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി മകൾ പാകിസ്താൻ സന്ദർശിച്ചു; പിതാവ്
Jyoti Malhotra Pakistan visit

യൂട്യൂബ് വീഡിയോ ചിത്രീകരണത്തിനാണ് മകൾ പാകിസ്താൻ സന്ദർശിച്ചതെന്ന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പിതാവ് Read more

  സിന്ധു നദീജല കരാർ പുനഃപരിശോധിക്കണം; ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ
പാകിസ്താന് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ
spying for Pakistan

ഉത്തർപ്രദേശിൽ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ ഐഎസ്ഐയ്ക്ക് Read more

ഇന്ത്യയിൽ ആക്രമണം ആസൂത്രണം ചെയ്ത ലഷ്കർ ഭീകരൻ പാകിസ്താനിൽ കൊല്ലപ്പെട്ടു
Lashkar terrorist killed

ലഷ്കർ ഇ ത്വയിബ ഭീകരൻ സൈഫുള്ള ഖാലിദ് പാകിസ്താനിൽ കൊല്ലപ്പെട്ടു. ഇയാൾ സിന്ധ് Read more

സമാധാന ദൗത്യവുമായി പാകിസ്താൻ; ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം വിദേശത്തേക്ക്
Pakistan peace delegation

അന്താരാഷ്ട്ര വേദികളിൽ സമാധാന ദൗത്യം ലക്ഷ്യമിട്ട് പാകിസ്താൻ വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ Read more

പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ
spying for Pakistan

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രമുഖ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിലായി. ഹിസാർ സ്വദേശിയായ ജ്യോതി Read more

  ഇന്ത്യ-പാക് സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച് യുഎസ്
ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
Military spying case

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിലായി. പാട്യാലയിലെ ഖൽസ Read more

പാകിസ്താൻ നന്നാവാൻ ശ്രമിക്കൂ, അല്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകും; രാജ്നാഥ് സിംഗ്
India Pakistan relations

പാകിസ്താന്റെ പ്രവൃത്തികളിൽ മാറ്റം വന്നില്ലെങ്കിൽ കടുത്ത ശിക്ഷ നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

Leave a Comment