ഇന്ത്യയിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ എക്സ് അക്കൗണ്ട് വിലക്കി. തുടർച്ചയായി ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നടപടി. നിലവിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആർക്കും പാക് പ്രതിരോധ മന്ത്രിയുടെ അക്കൗണ്ടുകൾ കാണാൻ സാധിക്കില്ല.
പാകിസ്ഥാൻ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള ഭീഷണി സ്വരങ്ങൾ മുഴക്കുന്ന അക്കൗണ്ട് തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഖ്വാജാ മുഹമ്മദ് ആസിഫാണ് പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി.
പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ലെന്നും അഫ്രീദി ആരോപിച്ചു.
സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേൽ ചുമത്തുകയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ വിലക്കിയിട്ടുണ്ട്.
Story Highlights: India has withheld Pakistan’s Defence Minister Khawaja Asif’s X account following repeated nuclear threats against India.