ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രതിസന്ധികൾ ഉണ്ടായാലും രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, ദൗത്യം അവസാനിക്കുന്നതുവരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
അർജുന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായതായും, സംസ്ഥാന സർക്കാർ പൂർണ്ണമായും അർജുന്റെ കുടുംബത്തിന് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിനെതിരായ സൈബർ നികൃഷ്ടമെന്ന് വിശേഷിപ്പിച്ച മന്ത്രി, അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. അർജുന്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും, ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം നൽകുമെന്നും മന്ത്രി റിയാസ് അറിയിച്ചു.











