പി വി അന്വറിന്റെ വീടിന് മുന്നില് ഫ്ളക്സ് യുദ്ധം; സിപിഐഎമ്മും കോണ്ഗ്രസും രംഗത്ത്

നിവ ലേഖകൻ

P V Anvar flex boards allegations

പി വി അന്വര് എംഎല്എയുടെ വീടിന് മുന്നില് സിപിഐഎം താക്കീതുമായി ഫ്ളക്സ് ബോര്ഡ് സ്ഥാപിച്ചു. വിരട്ടലും വിലപേശലുമായി വരേണ്ടെന്നും ഇത് പാര്ട്ടി വേറെയാണെന്നുമുള്ള മുന്നറിയിപ്പാണ് സിപിഐഎം ഒതായി ബ്രാഞ്ചിന്റെ പേരിലുള്ള ഫ്ളക്സ് ബോര്ഡിലുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം മലപ്പുറം തുവ്വൂരില് പി വി അന്വറിന് അഭിവാദ്യമര്പ്പിച്ചും ഫ്ളക്സ് ബോര്ഡ് പ്രത്യക്ഷപ്പെട്ടു. കെ കരുണാകരന് ഫൗണ്ടേഷന് സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് അന്വറിന് അഭിവാദ്യം അര്പ്പിച്ചുകൊണ്ടുള്ള ബോര്ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അന്വര് ഇടതുബന്ധങ്ങളെല്ലാം വിട്ട് കോണ്ഗ്രസിലേക്ക് തിരികെ പോരുമോ എന്ന ചോദ്യങ്ങളുയരുന്നതിനിടെയാണ് മലപ്പുറത്ത് ഫ്ളക്സ് യുദ്ധം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന് അര്ഹതയില്ലെന്ന് ഉള്പ്പെടെയാണ് ഇന്നത്തെ വാര്ത്താ സമ്മേളനത്തില് പി വി അന്വര് തുറന്നടിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്നിപര്വതത്തിന് മുകളിലാണെന്നും താന് അറിഞ്ഞ കാര്യങ്ങള് പറഞ്ഞാല് സഖാക്കള് എകെജി സെന്റര് തകര്ക്കുമെന്നും അന്വര് പറഞ്ഞു. ഈ രീതിയില് മുന്നോട്ടുപോയാല് പിണറായി വിജയന് അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പൊതുപ്രവര്ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അന്വര് വിമര്ശിച്ചു.

  കേരളത്തിൽ വോട്ടർപട്ടിക പുതുക്കാനുള്ള കമ്മീഷൻ തീരുമാനം സ്വാഗതാർഹമെന്ന് രാജീവ് ചന്ദ്രശേഖർ

ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്ക്കാരിന്റെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

Story Highlights: Flex boards appear near P V Anvar’s house following his allegations against Pinarayi Vijayan, sparking political tensions.

Related Posts
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.ഐ.ആർ; ആരോപണവുമായി കെ.സി. വേണുഗോപാൽ
Election Commission

ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്ന് എഐസിസി ജനറൽ Read more

കേരളത്തിൽ വോട്ടർപട്ടിക പുതുക്കാനുള്ള കമ്മീഷൻ തീരുമാനം സ്വാഗതാർഹമെന്ന് രാജീവ് ചന്ദ്രശേഖർ
voter list revision

കേരളത്തിൽ സമഗ്രമായ വോട്ടർ പട്ടിക പുതുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻെറ തീരുമാനം സ്വാഗതാർഹമെന്ന് ബിജെപി Read more

ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം; സി.പി.ഐ.എം
Election Commission Controversy

രാജ്യത്ത് ജനാധിപത്യ സംവിധാനം അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സി.പി.ഐ.എം സംസ്ഥാന Read more

  പുനഃസംഘടന ചോദ്യങ്ങളിൽ പൊട്ടിത്തെറിച്ച് വി.ഡി. സതീശൻ; കെ. മുരളീധരന്റെ പ്രതിഷേധം പുറത്ത്
മുഖ്യമന്ത്രിയെ വേദിയിലിരുത്തി പി.എം.ശ്രീയെ വിമർശിച്ച് ബിനോയ് വിശ്വം
PM Shri scheme

മുഖ്യമന്ത്രിയെ വേദിയിലിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിഎം ശ്രീ പദ്ധതിയെ Read more

സിപിഐക്ക് വിമർശനവുമായി മുഖ്യമന്ത്രി; പദ്ധതികൾ മുടക്കുന്നവരുടെ കൂടെയല്ലെന്ന് പിണറായി വിജയൻ
Kerala project implementation

സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്ന സർക്കാരാണിതെന്നും,അവ മുടക്കുന്നവരുടെ Read more

പി.എം. ശ്രീ ധാരണാപത്രം: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ; മന്ത്രിസഭാ യോഗം ബഹിഷ്കരിക്കും
PM Shri Agreement

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി Read more

പി.എം. ശ്രീയിൽ സിപിഐ നിലപാട് നല്ല കാര്യം; സർക്കാരിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്. മന്ത്രി Read more

  പിഎം ശ്രീയിൽ ഒപ്പിട്ടതിനെതിരെ സന്ദീപ് വാര്യർ; നിലപാട് കടുപ്പിച്ച് സിപിഐയും
പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ലെന്ന് ബിനോയ് വിശ്വം
PM Shri issue

പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരമുണ്ടായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് Read more

പി.എം. ശ്രീ വിവാദം: മുഖ്യമന്ത്രിയുടെ ഒത്തുതീർപ്പ് ശ്രമം വിഫലം; നിലപാട് കടുപ്പിച്ച് സിപിഐ
PM Shri Controversy

പി.എം. ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് Read more

പി.എം ശ്രീയിൽ ചേർന്നതിൽ പ്രതിഷേധം; മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന് സി.പി.ഐ
PM Shri Scheme

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കെടുത്തതിനെത്തുടർന്ന് സി.പി.ഐ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് Read more

Leave a Comment