പി വി അൻവർ എംഎൽഎ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്നാണ് അൻവറിന്റെ ആരോപണം. വിവാദം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശനും എം ആർ അജിത്കുമാറും ചേർന്നാണ് ഈ ഗൂഢാലോചന നടത്തിയതെന്നും അൻവർ വ്യക്തമാക്കി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പി. വി. അൻവറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ഏഴു മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പ് തൃശൂർ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരുന്നു.
മുഖ്യമന്ത്രിയുടെ ഫോൺ ചോർത്തൽ ഉൾപ്പെടെ 15 പരാതികളാണ് അൻവർ ഉന്നയിച്ചത്. 7. 5 കിലോ സ്വർണം പിടിച്ച കേസുമായി ബന്ധപ്പെട്ട തെളിവ് കൈമാറിയതായും അദ്ദേഹം മൊഴിയെടുപ്പിനു ശേഷം വെളിപ്പെടുത്തി. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ നടന്നു.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്. പി. ശശിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണമാണെന്നും പൊലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമാണെന്നും അൻവർ വ്യക്തമാക്കി.
Story Highlights: P V Anvar accuses V D Satheeshan of conspiring with RSS to disrupt Pooram festival