മഹാരാഷ്ട്രയില് രണ്ട് നഴ്സറി വിദ്യാര്ഥിനികള് ബലാത്സംഗത്തിനിരയായി; വന് പ്രതിഷേധം

നിവ ലേഖകൻ

Maharashtra nursery students sexual assault

മഹാരാഷ്ട്രയിലെ ബദലാപൂരില് രണ്ട് നഴ്സറി വിദ്യാര്ഥിനികള് സ്കൂളില് ബലാത്സംഗത്തിനിരയായ സംഭവത്തില് വന് പ്രതിഷേധം ഉയര്ന്നിരിക്കുകയാണ്. പ്രതിഷേധക്കാര് ട്രെയിന് ഗതാഗതം തടസപ്പെടുത്തുകയും ബദലാപൂര് റെയില്വേ സ്റ്റേഷനില് ട്രെയിന് തടയുകയും ചെയ്തു. സംഭവത്തില് കേസെടുക്കാന് വൈകിയതിന് ബദലാപൂര് സ്റ്റേഷനിലെ പൊലീസ് ഇന്സ്പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓഗസ്റ്റ് 12, 13 തീയതികളിലാണ് ആദര്ശ് വിദ്യാമന്തിറില് ഈ ദാരുണ സംഭവം നടന്നത്. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുകാരനായ അക്ഷയ് ശിന്ഡെ ആണ് ശുചിമുറിയില് വച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ പെരുമാറ്റത്തില് സംശയം തോന്നിയ രക്ഷിതാക്കള് കാര്യങ്ങള് വിശദമായി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്ന്ന് കുട്ടികളെ ആശുപത്രിയില് എത്തിച്ച് പരിശോധിച്ചപ്പോള് ലൈംഗികാതിക്രമം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല് പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടും കേസെടുക്കാന് പൊലീസ് മടിച്ചെന്ന് രക്ഷിതാക്കള് ആരോപിക്കുന്നു. 12 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ

കേസ് ഒത്തുതീര്ക്കാന് സ്കൂളും പൊലീസും ശ്രമിച്ചെന്നും ആരോപണമുയര്ന്നിട്ടുണ്ട്. ഈ മാസം ആദ്യമാണ് പ്രതി സ്കൂളില് ജോലിക്ക് ചേര്ന്നതെന്നും റിപ്പോര്ട്ടുകളുണ്ട്. സംഭവത്തില് നാട്ടുകാരും രക്ഷിതാക്കളും ചേര്ന്ന് സ്കൂളിലേക്ക് മാര്ച്ച് നടത്തിയതോടെയാണ് പ്രതിഷേധം വ്യാപകമായത്.

Story Highlights: Sexual assault of two nursery students in Maharashtra school sparks outrage and protests

Related Posts
താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ
thane house theft

മഹാരാഷ്ട്രയിലെ താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ Read more

ലഡാക്കിൽ പ്രതിഷേധം കനക്കുന്നു; 50 പേർക്കെതിരെ കേസ്, ലേയിൽ കർഫ്യൂ
Ladakh protests

ലഡാക്കിൽ പ്രതിഷേധം ശക്തമാവുകയും പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. ലേ ജില്ലയിൽ കർഫ്യൂ Read more

  ഓപ്പറേഷൻ നംഖോർ: അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും
ലഡാക്കിൽ പ്രതിഷേധം കനക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു, നാല് മരണം
Ladakh protests

ലഡാക്കിൽ സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് നിരോധനാജ്ഞ Read more

ജാതിയിൽ വിശ്വാസമില്ലെന്ന് നിതിൻ ഗഡ്കരി
Nitin Gadkari caste

ജാതി, മതം, ഭാഷ എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ Read more

പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികാതിക്രമം; പിതാവിൻ്റെ സുഹൃത്ത് അറസ്റ്റിൽ
sexual assault case

എറണാകുളം പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അച്ഛന്റെ സുഹൃത്താണ് കുട്ടിയെ ലൈംഗികമായി Read more

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലൈംഗികാതിക്രമ കേസിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
sexual assault investigation

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഒരു പ്രമുഖ താരം ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പോലീസ് Read more

  ലഡാക്കിൽ പ്രതിഷേധം കനക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു, നാല് മരണം
ലൈംഗികാതിക്രമ കേസ്: റാപ്പർ വേടനെ ചോദ്യം ചെയ്ത് വിട്ടയച്ചു
sexual assault case

ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പരാതിക്കാരുടെ മൊഴി Read more

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ 10 വയസ്സുകാരൻ മരിച്ചു
Heart Attack Death

മഹാരാഷ്ട്രയിലെ കൊലാപ്പൂരിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസ്സുകാരൻ മരിച്ചു. കൊഡോളി ഗ്രാമത്തിൽ Read more

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്
sexual assault case

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസ് Read more

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് ലൈംഗികാതിക്രമം; മധ്യവയസ്കനെതിരെ കേസ്
Sexual Assault

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഹൂഗ്ലി ഉത്തർപാറയിലെ Read more

Leave a Comment