ദുബായിൽ വെച്ച് ഫെബ്രുവരി 15, 16 തീയതികളിൽ ഓർമ സാഹിത്യോത്സവം നടക്കും. ദുബായ് ഫോക്ലോർ അക്കാദമി ഹാളിൽ മൂന്ന് വേദികളിലായി 20 ലേറെ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. സാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മാധ്യമങ്ങൾ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 90 ഓളം പ്രമുഖർ പങ്കെടുക്കും.
സുനിൽ പി. ഇളയിടം, ബെന്യാമിൻ, പ്രേംകുമാർ, നികേഷ് കുമാർ, ജിൻഷ ഗംഗ തുടങ്ങിയ പ്രമുഖർ സാഹിത്യോത്സവത്തിൽ പങ്കെടുക്കും. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
കഥ, കവിത, നോവൽ, ലോകസാഹിത്യം തുടങ്ങിയ സാഹിത്യ വിഷയങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ചർച്ചയാകും. സ്ത്രീ, സമൂഹ മാധ്യമങ്ങൾ തുടങ്ങിയവയും സാഹിത്യോത്സവത്തിൽ ഇടം പിടിക്കും. കുട്ടികൾക്കായി പ്രത്യേക സാംസ്കാരിക വേദിയും ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 16ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ സാഹിത്യോത്സവം സമാപിക്കും. സമാപന സമ്മേളനത്തിൽ ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരം വിതരണം ചെയ്യും. അഭൂതപൂർവമായ രജിസ്ട്രേഷൻ പങ്കാളിത്തമാണ് ഇതിനകം ഉണ്ടായിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
Story Highlights: Orma literary festival will be held in Dubai on February 15th and 16th, featuring discussions on various topics and participation from prominent figures.