
കെ റെയില് പദ്ധതി നടപ്പാക്കുന്നതിൽ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ എതിർപ്പ് ഉന്നയിക്കും.
കെ റെയില് പദ്ധതി സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പെട്രോളിയം ഉത്പന്നങ്ങള് ജിഎസ്ടിയില് ഉള്പ്പെടുത്തുന്നതു സംബന്ധിച്ചും ഇന്ന് നിയമസഭയിൽ ചർച്ചയാകും.
പാരിസ്ഥിതിക ആഘാതപഠനം നടത്താതെയാണ് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.പദ്ധതി സുതാര്യമല്ലെന്നും ഗുണം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചൂണ്ടിക്കാട്ടി.
എന്നാൽ,കെ റെയില് പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.സെന്റര് ഫോര് എന്വയോണ്മെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story highlight : Opposition will oppose the K Rail project in Niyamasabha.