ഓപ്പോ ഫൈൻഡ് എക്സ് 8 ലൈനപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മൂന്ന് പുതിയ മോഡലുകളായ ഫൈൻഡ് എക്സ് 8, ഫൈൻഡ് എക്സ് 8 പ്രൊ, ഫൈൻഡ് എക്സ് 8 അൾട്രാ എന്നിവ ഇതിൽ ഉൾപ്പെടും. എന്നാൽ, ഇവ എന്ന് പുറത്തിറങ്ങുമെന്നതിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫൈൻഡ് എക്സ് 8ന്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറായി ‘ക്വിക് ബട്ടൺ’ അവതരിപ്പിച്ചിരിക്കുന്നു. ഈ ബട്ടൺ വഴി കാമറ ഫീച്ചറിലേക്ക് വേഗത്തിൽ ആക്സസ് ലഭിക്കും.
കാമറ മോഡ്, പിക്ചർ വ്യൂയിങ് മോഡ്, ഗെയിം മോഡ് എന്നീ മൂന്ന് ഫീച്ചറുകൾ ഈ കീയിൽ ലഭ്യമാണ്. ബട്ടൺ സ്ലൈഡ് ചെയ്ത് സൂം ഇൻ, സൂം ഔട്ട് ഫീച്ചറുകളും ഉപയോഗിക്കാം. ഷൂട്ടിങ് ഗെയിമുകൾക്കും ഫോടോസിലൂടെ സ്ക്രോൾ ചെയ്യാനും ഈ ബട്ടൺ സഹായകമാകും. സോണിയുടെ എക്സ്പെരിയയുടെ ചില മോഡലുകളിൽ ഇതിനോടകം തന്നെ ഇത്തരമൊരു കീ ഫീച്ചർ ലഭ്യമാണ്.
ഈ വർഷം ആദ്യം ഓപ്പോ പുറത്തിറക്കിയ ഫൈൻഡ് എക്സ് 7 സീരീസ് 32 എംപി സെൽഫി ഷൂട്ടർ, 5000 എംഎഎച്ച് ബാറ്ററി, 100 വാട്ട് ചാർജിങ് പിന്തുണ തുടങ്ങിയ സവിശേഷതകളോടെയാണ് എത്തിയത്. അതേസമയം, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 സീരീസിലും സമാനമായ ഒരു ബട്ടൺ ആപ്പിൾ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫോട്ടോകളും വീഡിയോകളും ക്യാപ്ചർ ചെയ്യാനാണ് ആപ്പിൾ ഈ കീ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
Story Highlights: Oppo to launch Find X8 series with new ‘Quick Button’ feature for camera access