ഓപ്പറേഷൻ നംഖോർ: കസ്റ്റംസ് പരിശോധന ഇന്നും തുടരും; കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്

നിവ ലേഖകൻ

Operation Namkhor

കൊച്ചി◾: ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള കസ്റ്റംസിൻ്റെ പരിശോധന ഇന്നും തുടരും. സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങൾ ഉണ്ടെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൻ്റെ പക്കലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകൾ നടത്താനാണ് കസ്റ്റംസിൻ്റെ തീരുമാനം. അതേസമയം, വാഹന ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. പരിശോധന ആരംഭിച്ചു. കൂടുതൽ കേന്ദ്ര ഏജൻസികൾ വരും ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമാകും.

പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുനൽകും. നിയമനടപടികൾ അവസാനിക്കുന്നതുവരെ ഈ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. ഇതിനായി സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകാനാണ് കസ്റ്റംസിൻ്റെ തീരുമാനം.

FEMA, PMLA തുടങ്ങിയ നിയമങ്ങളുടെ ലംഘനം വാഹന ഇടപാടുകളിൽ നടന്നിട്ടുണ്ടോയെന്ന് ഇ.ഡി. പരിശോധിക്കും. നിലവിൽ പിടികൂടിയ വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നടന്മാർ അടക്കമുള്ളവർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. ഓപ്പറേഷൻ നുംഖോർ പരിശോധനകൾ തുടരുകയാണ്.

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ

ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ പാർട്സുകളായിട്ടാണ് എത്തിക്കുന്നത്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150-ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.

കസ്റ്റംസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. എന്നാൽ 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. നുംഖോർ എന്നാൽ ഭൂട്ടാനീസ് ഭാഷയിൽ കാർ എന്നാണ് അർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. ഇന്നലെ കണ്ടെത്തിയ കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

story_highlight:Customs officials continue Operation Namkhor to find illegally smuggled vehicles from Bhutan, expanding investigations across the state.

Related Posts
വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ
Amith Chakkalakkal Customs

രേഖകൾ പരിശോധിക്കുന്നതിനായി കസ്റ്റംസ് വീണ്ടും അമിത് ചക്കാലക്കലിനെ ചോദ്യം ചെയ്തു. കൂടുതൽ രേഖകൾ Read more

  ഡ്യൂട്ടി വെട്ടിച്ച് ആഡംബര കാറുകൾ; പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകും, ദുൽഖറിന്റെ നിസ്സാൻ പട്രോൾ പിടിച്ചെടുക്കും
ഓപ്പറേഷന് നംഖോർ: ഇടുക്കിയിൽ ഇൻസ്റ്റഗ്രാം താരത്തിന്റെ ആഢംബര കാർ കസ്റ്റഡിയിൽ
Operation Numkhor Idukki

ഓപ്പറേഷന് നംഖോറില് ഇടുക്കിയില് നടത്തിയ പരിശോധനയില് തിരുവനന്തപുരം സ്വദേശിയുടെ കാര് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. Read more

ഡ്യൂട്ടി വെട്ടിച്ച് ആഡംബര കാറുകൾ; പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകും, ദുൽഖറിന്റെ നിസ്സാൻ പട്രോൾ പിടിച്ചെടുക്കും
Customs Seized Vehicles

കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകും. നിയമനടപടികൾ കഴിയുന്നത് വരെ വാഹനങ്ങൾ Read more

നെടുമ്പാശ്ശേരിയിൽ സ്വർണ്ണവേട്ട: 1078 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി, ഒരാൾ അറസ്റ്റിൽ
Kochi airport gold

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1078 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. സ്വർണ്ണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ Read more

ചെറിയ പെരുന്നാൾ ദിനങ്ങളിൽ കസ്റ്റംസ്, ജിഎസ്ടി ഓഫീസുകൾക്ക് അവധിയില്ല
Eid al-Fitr office closure

ചെറിയ പെരുന്നാൾ ദിനങ്ങളിൽ കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾ പ്രവർത്തിക്കും. ഏപ്രിൽ Read more

  ഓപ്പറേഷന് നംഖോർ: ഇടുക്കിയിൽ ഇൻസ്റ്റഗ്രാം താരത്തിന്റെ ആഢംബര കാർ കസ്റ്റഡിയിൽ
ദുബായ് തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട; 147.4 കിലോ പിടിച്ചെടുത്തു
Dubai drug bust

ദുബായ് തുറമുഖത്ത് കസ്റ്റംസ് വൻ ലഹരിമരുന്ന് വേട്ട നടത്തി. 147.4 കിലോഗ്രാം മയക്കുമരുന്നുകളും Read more

കൊച്ചിയില് കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ച നിലയില് കണ്ടെത്തി
Kochi Deaths

കൊച്ചി കാക്കനാട്ടെ കസ്റ്റംസ് ക്വാര്ട്ടേഴ്സില് അഡീഷണല് കമ്മീഷണര് മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച Read more