ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു; ജീവൻ തുടിക്കുന്നത് പോലെയെന്ന് മറിയാമ്മ ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭർത്താവ് അടുത്ത് വന്ന് നിൽക്കുന്നതുപോലെ തോന്നിയെന്നും മറിയാമ്മ പറഞ്ഞു. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. കോൺഗ്രസിന്റെ ലേബിലിലാണ് ഉമ്മൻചാണ്ടി വിജയിച്ചതെന്നും കോൺഗ്രസ് പാർട്ടിയില്ലാതെ ഒന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഉമ്മൻചാണ്ടിക്കാണെന്നും മറിയാമ്മ ഉമ്മൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.

തിരുവിതാംകൂർ രാജ്യകുടുംബാംഗം പ്രിൻസ് ആദിത്യവർമ മുഖ്യ അതിഥിയായി പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനും ചടങ്ങിൽ സന്നിഹിതയായി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നാളെ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

  നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിലെ തർക്കം ഹൈക്കമാൻഡ് ഇടപെടുന്നു
Related Posts
ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

  സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനം
ഖാദി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; കോൺഗ്രസിൽ പുതിയ വിവാദം ഉടലെടുക്കുന്നു
Khadi controversy

യൂത്ത് കോൺഗ്രസ് നേതാക്കൾ ഖാദർ വസ്ത്രം ഉപേക്ഷിച്ച് കളർ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങളുമായി Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

  ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
Congress Jamaat-e-Islami alliance

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കി
NK Sudheer expelled

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് Read more

കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
Koothuparamba shooting

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. Read more