വിദേശ വ്യവസായിയെ ലക്ഷ്യമിട്ട് നടന്ന ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ ഒരു മാസത്തിനിടെ 6 കോടി രൂപയാണ് നഷ്ടമായത്. സെറോദ മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടന്നത്.
തിരുവനന്തപുരം സ്വദേശിയായ വിദേശ വ്യവസായിയെ വൻതുക ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച വ്യവസായി ലക്ഷക്കണക്കിന് രൂപയാണ് പലതവണയായി നിക്ഷേപിച്ചത്.
എന്നാൽ പിന്നീട് ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി മനസ്സിലായത്. സമാനമായ രീതിയിൽ തലസ്ഥാനത്ത് ഒരു വനിതാ ഡോക്ടറും തട്ടിപ്പിനിരയായിരുന്നു.
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വൻതുക ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അവയുടെ നിയമസാധുത ഉറപ്പുവരുത്തേണ്ടതാണ്.
ALSO READ: