മലപ്പുറം: ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

Anjana

child drowning accident Malappuram

മലപ്പുറം കോട്ടക്കല്‍ കോഴിച്ചെനയില്‍ ഒരു വയസുള്ള കുട്ടി ദാരുണമായി മരണപ്പെട്ടു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണു കിടന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഇന്ന് ഉച്ചയോട് കൂടിയാണ് ഈ ദുരന്തം സംഭവിച്ചത്. കുട്ടി കളിക്കുന്നതിനിടയില്‍ ബക്കറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുഞ്ഞിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. ഈ ദുരന്തം കുടുംബത്തിനും നാട്ടുകാര്‍ക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Story Highlights: One-year-old girl dies after falling into water bucket in Malappuram

Leave a Comment