മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ്; ഒരുക്കങ്ങൾ തുടങ്ങി സപ്ലൈകോ

നിവ ലേഖകൻ

Kerala Onam kit distribution

സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി ഇത്തവണയും ഓണക്കിറ്റ് നൽകാൻ സപ്ലൈകോ തീരുമാനിച്ചു. മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ 60,000 ത്തോളം അന്തേവാസികൾക്കുമാണ് ഓണക്കിറ്റ് നൽകുന്നത്. ഇതിനായി 35 കോടിയോളം രൂപ ചിലവ് വരുമെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിങ്ക് കാർഡുടമകൾക്കും മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് വിതരണം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ലെന്നും സപ്ലൈകോ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ സപ്ലൈകോ ആരംഭിച്ചു. 14 ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിലും ഓണച്ചന്തകൾ സംഘടിപ്പിക്കും.

13 ഇന അവശ്യസാധനങ്ങൾ ഓണച്ചന്തകൾ വഴി വിതരണം ചെയ്യാനാണ് പദ്ധതി. ധനവകുപ്പ് നിലവിൽ അനുവദിച്ച 225 കോടി രൂപ കൊണ്ടാണ് ഒരുക്കങ്ങൾ തുടങ്ങുന്നത്. എന്നാൽ ഓണച്ചന്തകൾക്കും വിപണി ഇടപെടലിനുമായി 600 കോടി രൂപയെങ്കിലും വേണമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ ആവശ്യം.

  സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു

കഴിഞ്ഞതവണ ഉണ്ടായത് പോലെയുള്ള പ്രതിസന്ധി ഇക്കുറി കിറ്റ് വിതരണത്തിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും. ഓണച്ചന്തകൾ അടുത്തമാസം നാലാം തീയതിയോടെ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു.

250 കോടി അനുവദിച്ചുവെങ്കിലും ഇതു തികയില്ലെന്നും സപ്ലൈകോ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Supplyco to distribute Onam kits only to yellow ration cardholders in Kerala

Related Posts
സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

  കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

  സുവർണ്ണ കേരളം SK 20 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ആർക്ക്?
ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

Leave a Comment