
സംസ്ഥാനത്ത് ഓണം, മുഹറം, ശ്രീനാരായണഗുരു ജയന്തി തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്ക് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് അവധി ആരംഭിക്കുന്നത്. ഞായറാഴ്ച ലോക്ഡൗണില്ല.
അതേസമയം മുഹറം ദിനമായ ഇന്ന് ബാങ്കുകളും ട്രഷറിയും തുറന്നു പ്രവർത്തിക്കും. നാളെ മുതൽ തിങ്കൾ വരെയാണ് ഇവയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് റേഷൻകടകൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസങ്ങളിൽ ഇവയ്ക്ക് അവധിയായിരിക്കും.
ബവ്റിജസ് കൺസ്യൂമർഫെഡ് മദ്യ വിൽപ്പന ശാലകൾ തിരുവോണത്തിനും ശ്രീനാരായണഗുരു ജയന്തിക്കും തുറന്ന് പ്രവർത്തിക്കില്ല. കഴിഞ്ഞവർഷം തിരുവോണദിനത്തിൽ ബാറുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
Story Highlights: Onam holidays for Government Employees