കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ അന്വേഷണം ശക്തമാക്കുമെന്ന് അറിയിച്ചു. ഓം പ്രകാശിന്റെ ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് വൻതോതിൽ ലഹരി എത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും പുട്ടവിമലദിത്യ കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി.
അന്വേഷണം നടത്തി ബാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോക്കർ ഷോയിൽ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ ഒരു സംഘം മുംബൈയിലേക്ക് തിരിച്ചതായും പുട്ടവിമലദിത്യ അറിയിച്ചു.
Also Read; Also Read;