ഒല സ്കൂട്ടർ തകരാറിലായി; പ്രകോപിതനായ ഉപഭോക്താവ് ഷോറൂമിന് തീയിട്ടു

നിവ ലേഖകൻ

Ola scooter showroom fire

കർണാടകയിലെ ഗുൽബർഗയിൽ ഒരു ഉപഭോക്താവ് ഒല സ്കൂട്ടർ ഷോറൂമിന് തീയിട്ടു. പുതുതായി വാങ്ങിയ സ്കൂട്ടർ തകരാറിലായതിനെ തുടർന്നാണ് 26 കാരനായ മുഹമ്മദ് നദീം എന്ന യുവാവ് ഈ കടുംകൈക്ക് മുതിർന്നത്. മതിയായ കസ്റ്റമർ സപ്പോർട്ട് ലഭിക്കാത്തതിൽ പ്രകോപിതനായ ഇയാൾ വ്യാഴാഴ്ച ഷോറൂമിലെ കസ്റ്റമർ എക്സിക്യുട്ടീവുമായി വാക്കേറ്റത്തിലേർപ്പെട്ടശേഷം പെട്രോളൊഴിച്ച് കട കത്തിച്ചതായി പൊലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെക്കാനിക്കായ നദീം 1. 4 ലക്ഷം രൂപ കൊടുത്ത് ഒരുമാസം മുൻപാണ് സ്കൂട്ടർ വാങ്ങിയത്. വാങ്ങി ഒന്ന് – രണ്ട് ദിവസത്തിനകം തന്നെ വാഹനത്തിന്റെ ബാറ്ററിയുമായും സൗണ്ട് സിസ്റ്റവുമായും ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി.

വാഹനം റിപ്പെയർ ചെയ്യാൻ ഇയാൾ തുടർച്ചയായി ഷോറൂം സന്ദർശിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തീപിടുത്തത്തിൽ ഷോറൂം മുഴുവനും കത്തി നശിച്ചു. ആറ് വാഹനങ്ങളും കമ്പ്യൂട്ടറും കത്തി നശിച്ചതോടെ 8.

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്

5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ കേസെടുത്ത് നദീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല സ്കൂട്ടറുകളുടെ വിൽപ്പന കുതിച്ചുയരുമ്പോഴും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്.

സർവീസ് മോശമാണെന്നും വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഉപഭോക്താക്കൾ പൊതുവേ ഉന്നയിക്കുന്നത്. അറ്റകുറ്റപ്പണികൾക്കെടുക്കുന്ന സമയം, സർവീസിങ് സ്ലോട്ട് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയ നിരവധി പരാതികൾ ഒലയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. പലപ്പോഴും ഇതിനെതിരെ ഇടപാടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

Story Highlights: Disgruntled Ola customer sets showroom on fire in Karnataka

Related Posts
ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
VinFast India plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി Read more

പാകിസ്താനെതിരെ ചാവേറാകാൻ തയ്യാറെന്ന് കർണാടക മന്ത്രി
Karnataka Minister Pakistan

പാകിസ്താനെതിരെ ചാവേറാകാൻ തയ്യാറാണെന്ന് കർണാടക ഭവന വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ. Read more

  ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
സുഹാസ് ഷെട്ടി കൊലപാതകം: മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു
Mangaluru Violence

ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും Read more

മംഗളൂരു ആൾക്കൂട്ട ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം
Mangaluru mob lynching

മംഗളൂരുവിൽ പുൽപ്പള്ളി സ്വദേശി അഷ്റഫിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക Read more

പാകിസ്താൻ സിന്ദാബാദ് വിളിച്ചെന്നാരോപണം: മലയാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു
Mangaluru mob lynching

മംഗലാപുരത്ത് ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. പാകിസ്താൻ സിന്ദാബാദ് വിളിച്ചുവെന്നാരോപണത്തെ തുടർന്നായിരുന്നു ആക്രമണം. Read more

പോലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി കർണാടക മുഖ്യമന്ത്രി
Siddaramaiah

ബെലഗാവിയിൽ നടന്ന റാലിക്കിടെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
കലബുറഗിയിൽ എടിഎം കവർച്ചക്കാരെ വെടിവെച്ച് പിടികൂടി
Kalaburagi ATM robbery

കർണാടകയിലെ കലബുറഗിയിൽ എടിഎം കവർച്ച നടത്തിയ പ്രതികളെ പോലീസ് വെടിവെച്ച് പിടികൂടി. ഹരിയാന Read more

ഇന്ത്യൻ കാർ വിപണിയിലേക്ക് ലീപ്മോട്ടോർ
Leapmotor India Entry

ജീപ്പിന്റെയും സിട്രണിന്റെയും മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സബ്-ബ്രാൻഡാണ് ലീപ്മോട്ടോർ. ഇന്ത്യൻ വിപണിയിലേക്ക് ലീപ്മോട്ടോർ കടന്നുവരുന്നു. Read more

മുൻ ഡിജിപി ഓംപ്രകാശ് കൊലക്കേസ്: ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന്
Om Prakash Murder

സ്വത്ത് തർക്കത്തെ തുടർന്ന് കർണാടക മുൻ ഡിജിപി ഓംപ്രകാശിനെ ഭാര്യ പല്ലവി കുത്തിക്കൊലപ്പെടുത്തി. Read more

കർണാടക ജാതി സെൻസസ്: 94% പേർ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ
Karnataka Caste Census

കർണാടകയിലെ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു. 94% പേർ എസ്സി, എസ്ടി, ഒബിസി Read more

Leave a Comment