റോബട്ടിക് സഹായത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍: എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്തിന്റെ നേട്ടം

Anjana

robotic double lung transplant

അന്‍പത്തിയേഴ് വയസുള്ള സ്ത്രീയുടെ ഇരു ശ്വാസകോശവും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പൂര്‍ണമായി റോബട്ടിക് സഹായത്തോടെ നടത്തിയിരിക്കുകയാണ് എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്ത്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്ള രോഗിയുടെ ഇരുശ്വാസകോശങ്ങളും മാറ്റിവെച്ചത് ഡാവിഞ്ചി സി റോബട്ടിക് സിസ്റ്റം ഉപയോഗിച്ചാണ്. ശ്വാസകോശം നീക്കം ചെയ്യാനും, ഇംപ്ലാന്റേഷനായി ശസ്ത്രക്രിയാ സ്ഥലം ഒരുക്കാനും, പുതിയ ശ്വാസകോശം സ്ഥാപിക്കാനും, വാരിയെല്ലുകള്‍ക്കിടയില്‍ ചെറിയ മുറിവുകള്‍ ഉണ്ടാക്കാനും ഈ റോബട്ടിക് സംവിധാനം ഉപയോഗിച്ചു.

മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജേക്ക് ജി. നതാലിനി മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനുശേഷമാണ് ശ്വാസകോശ രോഗിയായ ചെറില്‍ മെഹര്‍ക്കറിനെ ശ്വാസകോശ മാറ്റിവെക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. NYU ലാങ്കോണിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വിദഗ്ദരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നൂതന ശസ്ത്രക്രിയയെ ശാസ്ത്രലോകം നിര്‍ണായകമായ ചുവടുവെപ്പെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റോബട്ടിക് സഹായത്തോടെ നടത്തിയ ഈ സങ്കീര്‍ണമായ ശസ്ത്രക്രിയ മെഡിക്കല്‍ രംഗത്തെ ഒരു വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇത്തരം സാങ്കേതിക വിദ്യകളുടെ വികാസം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ സുരക്ഷിതമായും കൃത്യതയോടെയും നടത്താന്‍ സഹായിക്കും.

Story Highlights: NYU Langone Health performs first fully robotic double lung transplant using da Vinci Xi Robotic System

Leave a Comment