പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Anjana

Nursing student death inquiry Pathanamthitta

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ സര്‍വ്വകലാശാലയ്ക്കാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കോളേജ് അധികൃതരുടെ മൊഴി പത്തനംതിട്ട പോലീസ് രേഖപ്പെടുത്തി. കുട്ടികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍സലാം പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്യത്തക്ക വിഷയങ്ങളൊന്നും കുട്ടികള്‍ക്കിടയില്‍ ഇല്ലെന്ന് ക്ലാസ് ടീച്ചര്‍ സമിതാ ഖാന്‍ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മരണം ആത്മഹത്യ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മുവിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

Story Highlights: Health Minister Veena George orders inquiry into nursing student’s death in Pathanamthitta

Leave a Comment