ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ തോറ്റ ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് മോശം പ്രകടനത്തിന് പിഴ. മത്സരത്തിനിടെ താരം മോശമായി പെരുമാറിയതിനാണ് പിഴ നൽകേണ്ടത്.
റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനോട് 6-4 6-4 6-4 എന്ന സ്‌കോറിനാണ് ജോക്കോ തോറ്റത്. ജയിച്ചിരുന്നെങ്കില്‍ കലണ്ടര്‍ സ്ലാം സ്വന്തമാക്കാനവുമായിരുന്നു ജോക്കോവിച്ചിന്. സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവ ജോക്കോ സ്വന്തമാക്കായിരുന്നു. എന്നാല്‍ യുഎസ് ഓപ്പണില്‍ പിഴച്ചു.
Very frustrating to listen to commentators make excuses for #Djokovic’s tantrums #USOpen usopen & #Tokyo. Meanwhile he critiques lack of ‘mental toughness’ in female players? He is ‘choking’: it’s time this was penalized & labelled unsportspersonlike. pic.twitter.com/ikEmDEfOfr
— Shaunna Taylor, PhD :flag-ca: (@ShaunnaPsyched) September 13, 2021
10,000 ഡോളറാണ് പിഴയായി ചുമത്തിയത്. മത്സരത്തിനിടെ താരം ദേഷ്യത്തോടെ റാക്കറ്റ് കോര്‍ട്ടില്‍ തച്ചുടച്ചിരുന്നു. ഇതിനിടെ ഒരു ബോള്‍ബോയ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടി പന്തെടുക്കാന്‍ വരുന്നതിനിടെയാണ് ജോക്കോ റാക്കറ്റ് നിലത്തടിച്ചത്. ഇതോടെ കുട്ടി പേടിച്ചു.
Story highlight : novak djokovic handed hefty fine after us open 2021 final.